മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ 96~ാമത് റീയൂണിയന്‍ ആഘോഷം ബോണില്‍ ഭക്തിസാന്ദ്രമായി ; ഉപവി~നീതി വര്‍ഷാചരണത്തിന് തുടക്കം

News Photo 1 - Germany - Otta Nottathil - 96_th_reunion_celebration_malankara_catholic_community_germany_2026
ബോണ്‍: മലങ്കര കത്തോലിക്കാ സഭയുടെ 96~ാമത് റീയൂണിയന്‍ ആഘോഷം ജര്‍മ്മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ബോണിലെ ഹെയ്ലിഗ് ഗൈസ്ററ് ദേവാലയത്തില്‍ വിപുലമായ പരിപാടികളോടെ ഭക്തിനിര്‍ഭരമായി നടന്നു. ജര്‍മ്മനിയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സജീവ സാന്നിധ്യം ഈ സംഗമത്തെ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അവിസ്മരണീയ വേദിയാക്കി മാറ്റി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ അഭിവന്ദ്യ ബിഷപ്പ് എമിരിറ്റസ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ജര്‍മ്മനിയിലെ മലങ്കര കത്തോലിക്കരുടെ കോ~ഓര്‍ഡിനേറ്റര്‍ കോര്‍ എപ്പിസ്കോപ്പ ഫാ. സന്തോഷ് തോമസ് കോയിക്കല്‍, അസോസിയേറ്റ് കോ~ഓര്‍ഡിനേറ്ററും ബോണ്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവക വികാരിയുമായ റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത്, കമ്മ്യൂണിയോ ഇന്‍ ക്രിസ്തോ ജനറല്‍ സുപ്പീരിയര്‍ ഫാ. ജെയ്സണ്‍ താഴത്തേല്‍, ഫാ. ജോബിന്‍ പുന്തലവിളയില്‍, ഫാ. സാമുവല്‍ പറവിലയില്‍, ഫാ. ബിനോയ് കൊച്ചുകരിക്കാത്തില്‍, ഫാ. സുബിന്‍ ചാലില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

ഉപവി~നീതി വര്‍ഷത്തിന് തുടക്കം; ലോഗോ പ്രകാശനം ചെയ്തു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദി ആഘോഷങ്ങളുടെ മുന്നൊരുക്കമായി, 2026 സെപ്റ്റംബര്‍ 20 മുതല്‍ 2027 സെപ്റ്റംബര്‍ 19 വരെ പ്രഖ്യാപിച്ചിട്ടുള്ള ഉപവി~നീതി വര്‍ഷത്തിന്റെ (Year of Charity & Justice) റീജിയണല്‍ തല ഉദ്ഘാടനവും ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. 'നീയും പോയി അതുപോലെ ചെയ്യുക' (ലൂക്കാ 10:37) എന്ന ക്രിസ്തുവചനം ജീവിതത്തില്‍ സാക്ഷാത്കരിച്ച്, കരുണയിലും നീതിയിലും അധിഷ്ഠിതമായ ഒരു സാക്ഷ്യ ജീവിതത്തിലേക്ക് വിശ്വാസികളെ നയിക്കുക എന്നതാണ് ഈ വര്‍ഷാചരണത്തിന്റെ മുഖ്യ ലക്ഷ്യം.

പുതിയ ചാപ്ളിന്‍ നിയമനങ്ങളും ആദരവും

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ അഭി. ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കോര്‍ എപ്പിസ്കോപ്പ ഫാ. സന്തോഷ് തോമസ്, റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത്, കൊളോണ്‍ അതിരൂപതയിലെ ഇന്റര്‍നാഷണല്‍ കാത്തലിക്സ് വിഭാഗം പ്രതിനിധി ഇങ്ബര്‍ട്ട് മ്യൂഹെ, ജര്‍മ്മനിയിലെ പാസ്റററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അരുണ്‍ പാലത്തിങ്കല്‍, വര്‍ഗീസ് കര്‍ണ്ണാട്ടേശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

ജര്‍മ്മനിയിലെ മലങ്കര കത്തോലിക്കാ മിഷനുകളിലെ പുതിയ ചാപ്ളിന്‍ നിയമനങ്ങളും ചടങ്ങില്‍ പ്രഖ്യാപിച്ചു. മൈന്‍സ് മിഷനിലേക്ക് ഫാ. എല്‍ദോയെയും, ബര്‍ലിന്‍ മിഷനിലേക്ക് ഫാ. ജോബിന്‍ പുന്തലവിളയിലിനെയും പുതിയ ചാപ്ളിന്മാരായി നിയമിച്ചു. കോര്‍ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഫാ. സന്തോഷ് തോമസ് കോയിക്കലിനെയും, അസോസിയേറ്റ് കോര്‍ഡിനേറ്ററായി നിയമിതനായ ഫാ. ജോസഫ് ചേലമ്പറമ്പത്തിനെയും വിശ്വാസി സമൂഹം അഭിനന്ദിച്ചു.

കലാപരിപാടികളും സമാപനവും

സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും കുട്ടികളും കുടുംബങ്ങളും ചേര്‍ന്നൊരുക്കിയ വിവിധ കലാ~സാംസ്കാരിക പരിപാടികളും സംഗമത്തിന് മാറ്റ് കൂട്ടി. ബോണ്‍ ഇടവക വികാരി റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് അതിഥികളെ സ്വാഗതം ചെയ്യുകയും ട്രസ്ററി വര്‍ഗീസ് കര്‍ണ്ണാട്ടേശേരില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മെര്‍ലിന്‍ റിറ്റ്സ് ജര്‍മ്മന്‍ ഭാഷയിലും ജിറ്റി പാലത്തിങ്കല്‍ മലയാളത്തിലും പരിപാടികളുടെ അവതാരകരായി.

ബര്‍ലിന്‍, മാഗ്ഡെബുര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, ഹൈഡല്‍ബര്‍ഗ്, മ്യൂണിക്ക്, ക്രേഫെല്‍ഡ്, ഡോര്‍ട്ട്മുണ്ട് തുടങ്ങി ജര്‍മ്മനിയുടെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ വൈദികരും സന്യസ്തരും അല്‍മായരും ഒത്തുചേര്‍ന്ന ഈ മഹാസംഗമം ജര്‍മ്മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും സേവന സന്നദ്ധതയും ഊട്ടിയുറപ്പിക്കുന്ന വേദിയായി മാറി.
- dated 06 Oct 2026

Comments:

Keywords: Germany - Otta Nottathil - 96_th_reunion_celebration_malankara_catholic_community_germany_2026 Germany - Otta Nottathil - 96_th_reunion_celebration_malankara_catholic_community_germany_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

afd_bsw_in_sachsen_anhalt_make_ministry_oct_06_2026
ജര്‍മനി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ചരിത്ര വഴിത്തിരിവ്; സാക്സണി~അന്‍ഹാള്‍ട്ടില്‍ അഫ്ഡി~ബിഎസ്ഡബ്ള്യു കൈകോര്‍ക്കല്‍: ആദ്യമായി അഫ്ഡി നേതാവ് പാര്‍ലമെന്റ് സ്പീക്കര്‍ പദവിയിലേക്ക്? മഗ്ഡെബുര്‍ഗില്‍ നാടകീയ രംഗങ്ങള്‍
bnd_ex_chief_august_hanning_arrested_oct_06_2026
ജര്‍മനി ജര്‍മ്മനിയെ നടുക്കി ചാരവൃത്തി കേസ്: മുന്‍ ബി.എന്‍.ഡി മേധാവി അഗസ്ററ് ഹാനിംഗ് അറസ്ററില്‍ ; രാജ്യദ്രോഹക്കുറ്റം ചുമത്തി
wmc_global_president_Jolly_Thadathil_honoured_wmc_europe_GP_oct_5_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്റ് ജോളി തടത്തിലിനെ യൂറോപ്പ് റീജിയനും ജര്‍മ്മന്‍ പ്രൊവിന്‍സും ആദരിച്ചു
germany_merz_govt_popularity_very_low_afd_biggest_party_oct_4_2026
ജര്‍മനി ചാന്‍സലര്‍ മെര്‍സിനും സര്‍ക്കാരിനുമെതിരെ ജര്‍മ്മനിയില്‍ ജനരോഷം പുകയുന്നു ; ചരിത്രപരമായ തകര്‍ച്ചയിലേക്ക് ഭരണകക്ഷികള്‍ ; ഒന്നാമതായി തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡി ; പ്രവാസികള്‍ ഉറ്റുനോക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയ ചലനങ്ങള്‍
afd_party_vision_changes_germany_eu_oct_4_2026
ജര്‍മനി യൂറോയും യൂറോപ്യന്‍ യൂണിയനും വേണ്ടെന്ന കടുംപിടുത്തം ഉപേക്ഷിച്ച് എഎഫ്ഡി; പാര്‍ട്ടിയുടെ സ്ഥാപക നയങ്ങളില്‍ വന്‍ മലക്കംമറിച്ചില്‍ : ഇന്റേണല്‍ സ്ട്രാറ്റജി പേപ്പര്‍ ചോര്‍ന്നു ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത്
citizenship_application_rejection_germany_exclusive_report
ജര്‍മനി ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെട്ടോ ; നിരാശപ്പെടേണ്ട അപ്പീല്‍ നല്‍കാന്‍ വ്യക്തമായ നിയമവഴികള്‍ ; മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ; വിഡിയോ കാണുക